ഫോർവേഡ് ബ്ലോക്ക് ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി
1583041
Monday, August 11, 2025 5:45 AM IST
കരുവാരക്കുണ്ട് :ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ സമരവും വർത്തമാനകാല ഇന്ത്യയും വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദിനാചരണം ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗം ഷാക്കിർ തുവൂർ ഉദ്ഘാടനം ചെയ്തു.
നേതാജിയുടെ മാർഗത്തിൽ ഇന്ത്യയെ പുനർനിർമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി.നാരായണൻ അധ്യക്ഷത വഹിച്ചു. റബീസ് കൊരന്പയിൽ, ജാഫർ നിലന്പൂർ, ശിവൻ മങ്കട, നസീർ പെരിന്തൽമണ്ണ എന്നിവർ പ്രസംഗിച്ചു.