അപകട ഭീഷണിയായ മരം മുറിച്ചുമാറ്റി
1583043
Monday, August 11, 2025 5:45 AM IST
എടക്കര: വൈദ്യുതി ലൈനിന് സമീപം അപകടകരമാം വിധം വളർന്ന വൃക്ഷം വെട്ടിമാറ്റി ട്രോമാകെയർ പ്രവർത്തകരുടെ കരുതൽ.
ഉപ്പട എൻഎസ്എസ് യുപി സ്കൂൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായ മരമാണ് സ്കൂൾ പ്രധാനധ്യാപകൻ സന്തോഷിന്റെ നിർദേശപ്രകാരം ട്രോമാകെയർ പോത്തുകൽ സ്റ്റേഷൻ യൂണിറ്റ് വോളണ്ടിയർമാർ മുറിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസം ഞെട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഉണങ്ങിയ മരക്കൊന്പ് പൊട്ടി വീണിരുന്നു.
ചികിത്സതേടി ആശുപത്രിയിലേക്ക് വന്ന രോഗികൾ ഭാഗ്യം കൊണ്ടാണ് മരക്കൊന്പ് ദേഹത്ത് പതിക്കാതെ രക്ഷപ്പെട്ടത്. ആശുപത്രി ജീവനക്കാരുടെ നിർദേശ പ്രകാരം ഉണങ്ങിയ മര ചില്ലകളും മറ്റും വെട്ടിമാറ്റി.
വോളണ്ടിയർമാരായ നിഷാദ്, ബാബു മാത്യു, കമറുദ്ദീൻ, ഇ.കെ. ഹംസ, മിൻഷിദ്, എൻ.ടി. സുലൈമാൻ, എൽദോസ്, ചന്ദ്രിക, ഷിജോ, കെ. നവാസ് ബാബു, കെ. സുലൈമാൻ എന്നിവർ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.