പനങ്കയം പാലം ശുചീകരിച്ചു
1583047
Monday, August 11, 2025 5:48 AM IST
എടക്കര: സ്വാതന്ത്ര്യദിനം, ഓണം എന്നീ ആഘോഷങ്ങളുടെ ഭാഗമായി പനങ്കയം യുണൈറ്റഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ പനങ്കയം പാലവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.
പാലം മുതൽ ക്ലബ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിമാറ്റുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് പ്രദേശം വൃത്തിയാക്കുകയും ചെയ്തു. ക്ലബ്് പ്രവർത്തകരായ നിസാർ കാഞ്ഞിരായിൽ, മാനു ഇരുപ്പക്കണ്ടൻ, നിഷാന്ത്, ശ്രീജു, പ്രജീഷ്, ഷാജിദ് റഹ്മാൻ, ഫാരിസ് എന്നിവർ നേതൃത്വം നൽകി. സമീപ ക്ലബ് അംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.