യുഡിടിഎഫ് പ്രതിഷേധം സംഘടിപ്പിക്കും
1583037
Monday, August 11, 2025 5:45 AM IST
മഞ്ചേരി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ താരിഫ് ഭീഷണിക്കും മോദിയുടെ ദാസ്യവേലക്കുമെതിരെ യുനൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഫ്രണ്ട് (യുഡിടിഎഫ്) മുനിസിപ്പൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
13ന് പന്തംകൊളുത്തി പ്രകടനങ്ങളും പ്രതിഷേധ സംഗമങ്ങളുമാണ് നടക്കുക. അധിക തീരുവ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ തകർക്കുമെന്നും നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തുണിത്തരങ്ങൾ, കയറുത്പന്നങ്ങൾ, തേയില, കശുവണ്ടി, സുഗന്ധ ദ്രവ്യങ്ങൾ, ചെമ്മീനുൾപ്പടെയുള്ള സമുദ്രോത്പന്നങ്ങൾ, ഫർണീച്ചർ തുടങ്ങിയവയാണ് കേരളത്തിൽ നിന്ന് പ്രധാനമായും യുഎസ് വിപണിയിലെത്തുന്നത്.
അധിക തീരുവ കേരളത്തിന്റെ കയറ്റുമതി വ്യവസായത്തെ തകർക്കുമെന്നും ജില്ലാ ചെയർമാൻ വി.എ.കെ. തങ്ങൾ, ജില്ലാ ജനറൽ കണ്‍വീനർ വി.പി. ഫിറോസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു