ശാന്തി ആശുപത്രിയില്‍ സഹൃദയം പദ്ധതിക്കു തുടക്കം
1588382
Monday, September 1, 2025 3:42 AM IST
ഓമശേരി: കാത്ത് ലാബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ശാന്തി ആശുപത്രിയില്‍ നടത്തിയ ഹൃദയ സംഗമം പരിപാടിയില്‍ സൃഹദയം പദ്ധതിക്ക് തുടക്കമിട്ടു. ഹൃദയസംഗമം പരിപാടിയില്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ചികിത്സക്കെത്തി ആന്‍ജിയോപ്ലാസ്റ്റി ചെയ്ത 400 പേരില്‍ 200ഓളം പേര് പങ്കെടുത്തു. ആശുപത്രി രക്ഷാധികാരി എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജെഡിടി ഇഖ്റ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്മാന് എം.കെ. അബ്ദുലത്തീഫ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ടുമെന്റിലെ ഡോ. റാംനരേശിനെ ആദരിച്ചു. സഹൃദയം പദ്ധതി റഹീം ഓമശേരി (ഖത്തര്‍)പരിചയപ്പെടുത്തി.
ക്യൂ ഡവലപേഴ്സ് എംഡി ഷമീം മുഹമ്മദ് പദ്ധതി പ്രഖ്യാപിച്ചു.ഡോ. ശഫീഖ് മാട്ടുമ്മല്‍, ഡോ. അനില്‍ സലീം, ഡോ. മുഹമ്മദ് റാഫി, ഒ.പി. അബ്ദുസലാം മൗലവി, എ.മൊയ്തീന് കുട്ടി മൗലവി, എ. കുഞ്ഞാലി, ഡോ. എം. ഫവാസ്, ഐഡബ്ല്യൂടി സെക്രട്ടറി ഇ.കെ. മുഹമ്മദ്, ജനറല്‍ മാനേജര്‍ എം.കെ. മുബാറക് എന്നിവര്‍ പ്രസംഗിച്ചു.