വ്യാപാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്കി ഏകോപനസമിതി
1588702
Tuesday, September 2, 2025 7:45 AM IST
വിലങ്ങാട്: മരണപ്പെട്ട വിലങ്ങാട്ടെ വ്യാപാരി ചൂരപ്പൊയ്കയില്‍ ജെയിംസ്കുട്ടിയുടെ കുടുംബത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആശ്വാസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ നല്കി. ഏകോപന സമിതിയുടെ ഇത്തരം പ്രവവൃത്തികള്‍ മാതൃകപരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ഏരത് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി, കെ.വി.എം. കബീര്‍, വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വികാരി ഫാ. ബോബി പൂവത്തിങ്കല്‍, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു, ജെന്‍സി കൊടിമരത്തുംമൂട്ടില്‍, അല്‍ഫോന്‍സ റോബിന്, അബ്ബാസ് കണേക്കല്‍, ഏബ്രഹാം തടത്തില്‍, കുഞ്ഞമ്മദ് വാണിമേല്‍, ജലീല്‍ കവൂര്, വിനോയ് തോമസ്, റെനി തോമസ്, ഷെബി സെബാസ്റ്റ്യന്‍, സിബി വട്ടക്കൂന്നേല്, സോയൂസ് ജോസഫ്, ഡെന്നിസ് പന്തിരുവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം ബാപ്പുഹാജി നിര്‍വഹിച്ചു.