കത്തോലിക്കാ കോൺഗ്രസ് കർഷകരെ ആദരിച്ചു
1588387
Monday, September 1, 2025 3:51 AM IST
കൂരാച്ചുണ്ട്: കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർഷക വാർഡ് ലഭിച്ച കർഷകരെ ആദരിച്ചു.
മികച്ച സമ്മിശ്ര കർഷകൻ അവാർഡിന് അർഹനായ സണ്ണി മാത്യു കാനാട്ട്, മികച്ച ഇടവിള കർഷകൻ കെ.ജെ. ജോൺ കുറുവത്താഴെ, മികച്ച യുവകർഷകൻ ഷാരോൺ ബ്രൗൺ പരുത്തിപ്പള്ളി എന്നിവരെയാണ് ആദരിച്ചത്. യോഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ പൊന്നാട അണിയിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ജോൺസൺ മാളിയേക്കൽ, അനു തോമസ് കടുക്കൻമാക്കൽ, ഷിബു കുഴിവേലി, വിനോദ് നരിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.