വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ചന്ദനം പിടികൂടി
1588907
Wednesday, September 3, 2025 5:30 AM IST
താമരശേരി: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ചന്ദനവുമായി പ്രതിയെ പിടികൂടി.കണ്ണാടിപ്പൊയിൽ സ്വദേശി ടി.കെ. താരിഖാണ് വനം വിജിലൻസിന്റെ പിടിയിലായത്. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്.
എകദേശം 25000 രൂപ വില വരുന്ന 6.800 കിലോ ചന്ദന കഷണങ്ങളും ചീളുകളും പിടിച്ചെടുത്തു. അനധികൃതമായി ചന്ദന മരങ്ങൾ മുറിച്ച കുറ്റത്തിന് പ്രതിയുടെ പേരിൽ കേസുണ്ട്. ഫ്ലയിംഗ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. ആസിഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. മുഹമ്മദ് അസ്ലം, എം. ദേവാനന്ദൻ, കെ.വി. ശ്രീനാഥ്, എൻ. ലുബൈബ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ പി. ജിതേഷ്, ഫോറസ്റ്റ് ഡ്രൈവർ ടി.കെ. ജിജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.