കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു
1589178
Thursday, September 4, 2025 5:29 AM IST
കൂടരഞ്ഞി: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ ഇൻചാർജ് സോളി ജെയ്സൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, ജെറീന റോയി, വി.എസ്. രവീന്ദ്രൻ, മെമ്പർമാരായ ബോബി ഷിബു, സീന ബിജു,
ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, ജോസ് തോമസ് മാവറ, സിഡിഎസ് അംഗങ്ങളായ സിന്ധു ബിനോയി, ഗ്രേസി ചടങ്ങിൽ പങ്കെടുത്തു.