ചാപ്പൻതോട്ടത്തിൽ കാട്ടുപന്നിശല്യം രൂക്ഷം
1589174
Thursday, September 4, 2025 5:29 AM IST
ചാപ്പൻതോട്ടം: കാവിലുംപാറ പഞ്ചായത്തിലെ ചാപ്പൻതോട്ടത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം.
ഇല്ലിക്കൽ ആന്റണി, ബോബി ജോസഫ് ചെറ്റകാരിക്കൽ, ഷിബോ പെന്നാറ്റിൽ എന്നിവരുടെ പറന്പിലെ കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചത്. കപ്പ, ചേന, ചേമ്പ്, വാഴ എന്നീ കൃഷികളാണ് നശിപ്പിച്ചത്. കൂടാതെ റബർ മരങ്ങളുടെ തൊലി പൊളിച്ചു തിന്നുകയും ചെയ്യുന്നുണ്ട്.
ഭീതി മൂലം റബർ ടാപ്പിംഗ് പോലും നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രദേശത്ത് മലയണ്ണാനും കുരങ്ങും നാളികേരവും കൊക്കേയും അടക്കയും നശിപ്പിക്കുന്നുണ്ട്. ഒരു തരത്തിലുള്ള കൃഷിയും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രശ്നപരിഹാരത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷകർ പറഞ്ഞു.