പായസമേള സംഘടിപ്പിച്ചു
1589437
Friday, September 5, 2025 5:03 AM IST
താമരശേരി: പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ എഫ്എൻഎച്ച്ഡബ്ല്യു (ഫുഡ്, ന്യൂട്രീഷൻ, ഹെൽത്ത്, വാഷ്) പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കായി പായസമേള മത്സരം സംഘടിപ്പിച്ചു.
17 എഡിഎസുകളിൽ നിന്നുള്ള അംഗങ്ങൾ മേളയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീബ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീജ ബിജു, ആയിഷ ബീവി, വൈസ് ചെയർപേഴ്സൺ ഗീത ഗോപാലൻ, ഉപസമിതി കൺവീനർ യു.പി. ഹേമലത, കമ്മ്യൂണിറ്റി കൗൺസിലർ ആതിര എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ ബഷീർ, റീന, സിസ്റ്റർ രാജി എന്നിവർ വിധി നിർണയം നടത്തി. അടിവാരം വാർഡിലെ അക്ഷയ കുടുംബശ്രീ ഒന്നാം സ്ഥാനവും ഒടുങ്ങാക്കാട് വാർഡിലെ പുലരി കുടുംബശ്രീ രണ്ടാം സ്ഥാനവും എലോക്കര എഡിഎസിലെ പ്രതീക്ഷ കുടുംബശ്രീ, വാനിക്കര വാർഡിലെ വിസ്മയ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനങ്ങളും കൈമാറി.