റെയിൽവേ സ്റ്റേഷൻ മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിയ നിലയില്‍
1589428
Friday, September 5, 2025 5:03 AM IST
കോഴിക്കോട്: മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിയ കടലുണ്ടി റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ദുരിതം. മഴ പെയ്താൽ വെള്ളം മേൽക്കൂര ചോർന്നൊലിക്കും.490 മീറ്റർ നീളത്തിലുള്ള രണ്ടാം പ്ലാറ്റ്ഫോമിൽ ആകെ കുറഞ്ഞ ഇടത്തു മാത്രമാണ് മേൽക്കൂരയുള്ളത്. കാറ്റും മഴയും വന്നാൽ ഷീറ്റുകൾ പൊട്ടിയ ഭാഗത്തു കൂടി വെള്ളം പ്ലാറ്റ്ഫോമിലേക്ക് വ്യാപിക്കും.
ഇരിപ്പിടങ്ങളിൽ വരെ വെള്ളം എത്തുന്ന സ്ഥിതിയാണ്. ഷൊർണൂർ ഭാഗത്തേക്കുള്ള യാത്രക്കാർ രണ്ടാം പ്ലാറ്റ്ഫോമിലാണ് കാത്തിരിപ്പ്. കാലപ്പഴക്കത്താലാണു പ്ലാറ്റ്ഫോം മേൽക്കൂരയുടെ ഷീറ്റുകൾ പൊട്ടിയത്.
ഈയിടെ കോടികൾ ചെലവിട്ട് സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളും ഉയർത്തി ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയിരുന്നു. എന്നാൽ പഴകി ദ്രവിച്ച പഴയ മേൽക്കൂര മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടായില്ല.ഇത് പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.