കോടതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
1589184
Thursday, September 4, 2025 5:33 AM IST
പേരാമ്പ്ര: കോടതിയിൽ നടന്ന ഓണാഘോഷം ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര കോടതിക്ക് വേണ്ടി പുതിയ കെട്ടിട സമൂച്ചയം നിർമിക്കാൻ ഗവൺമെന്റ് തലത്തിൽ വേണ്ട കാര്യങ്ങൾ ഉടനെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. രാജേഷ് കുമാർ, പേരാമ്പ്ര മജിസ്ട്രേറ്റ് വിനി മുട്ടിക്കൽ ജോസ്, ബാർ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.