വാർഷിക പൊതുയോഗവും ആദരിക്കലും നടത്തി
1588912
Wednesday, September 3, 2025 5:30 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗവും ക്ഷീര കർഷകരെ ആദരിക്കലും ഓണക്കിറ്റ് വിതരണവും പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി പുതിയകുന്നേൽ ഉദ്ഘാടനം ചെയ്തു.
ക്ഷീര കർഷകൾക്കുള്ള ഓണക്കിറ്റുകളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർളി ഏബ്രഹാം, അരുൺ ജോസ്, ആൻസമ്മ ജോസഫ്, മിൽമ സീനിയർ സൂപ്പർവൈസർ കെ.പി. ജസ്ന, സജി ചെറിയാൻ ചേലാപറമ്പത്ത്, ഹമീദ് റാവുത്തർ നടൂപറമ്പിൽ, ക്ഷീര സംഘം സെക്രട്ടറി ബസ്ലിൻ മഠത്തിനാൽ, ദീപു കിഴക്കനകത്ത്, പി.ടി. രാജി പള്ളത്തുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.