"നന്മ' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
1589434
Friday, September 5, 2025 5:03 AM IST
കൂരാച്ചുണ്ട്: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ പേരാമ്പ്ര മേഖലയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ടിൽ ഓണാഘോഷ പരിപാടികളും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ നൊച്ചാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വിൽസൺ സാമുവേൽ മുഖ്യപ്രഭാഷണം നടത്തി. ജോസ് കൂരാച്ചുണ്ട്, ജില്ലാ സെക്രട്ടറി രാജീവൻ മഠത്തിൽ, മുഹമ്മദ് പേരാമ്പ്ര, എ.ജി രാജൻ, സുരേഷ് കനവ്, ശ്രീധരൻ പെരുവണ്ണാമൂഴി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിൽസൺ സാമുവേൽ, ജോസ് കൂരാച്ചുണ്ട്, രാജീവൻ മഠത്തിൽ, സുരേഷ് കനവ്, ലത നാരായണൻ, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികളും നടത്തി.