ഓള്‍ഡ് ഏജ് ഹോമില്‍ ഓണം ആഘോഷിച്ചു
1589438
Friday, September 5, 2025 5:04 AM IST
കോഴിക്കോട്: ദി പുവര്‍ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ് ഹില്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു. സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ എ.പി. മുരളീധരന് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് എം.രാജന്, ജോ. സെക്രട്ടറി പി. രാജനന്ദിനി, ട്രഷറര്‍ ടി.വി. ശ്രീധരന് സൂപ്രണ്ട് റീജാബായി എന്നിവര്‍ സംസാരിച്ചു.
ഓണപൂക്കളമിടല്, ഓണക്കോടി വിതരണം, ഓണസദ്യ, ഓണക്കളികള്‍ എന്നിവ സംഘടിപ്പിച്ചു. രാമകൃഷ്ണ മിഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.