വേനപ്പാറ സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി
1588911
Wednesday, September 3, 2025 5:30 AM IST
താമരശേരി: "ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി പ്രകാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിലെ ഗ്രീൻ ഹൗസിൽ പച്ചക്കറി വിളവെടുപ്പ് നടത്തി. സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
വെണ്ട, പച്ചമുളക്, തക്കാളി, വഴുതന, പയർ, പടവലം എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ആദ്യവിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ ടിൻസി ടോം നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, കൃഷി അസിസ്റ്റന്റ് എം. റീപ, അധ്യാപകരായ ബിജു മാത്യു, സുനീഷ് ജോസഫ്, വിമൽ വിനോയി, ശിൽപാ ചാക്കോ, പാർവതി, ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.