പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ വഞ്ചന കാട്ടുന്നു: ഡിസിസി പ്രസിഡന്റ്
1588704
Tuesday, September 2, 2025 7:45 AM IST
കോഴിക്കോട്: ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ട സര്‍ക്കാര്‍ പദ്ധതികളുടെയും പ്രഖ്യാപനങ്ങളുടെയും പേരില്‍ വഞ്ചന നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗ്രാമപ്രദേശങ്ങള്‍ വന്യജീവികളുടെ ആക്രമണത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ മാത്രം 400-ഓളം പഞ്ചായത്തുകളില്‍ നടന്ന ആക്രമണങ്ങളില്‍ 884 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആയിരങ്ങള്‍ പരിക്കേറ്റ് ജീവിതം തകര്‍ന്ന് കിടപ്പിലായി.
എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടല്‍ വട്ടപൂജ്യമാണെന്നും ജനങ്ങളുടെ ജീവന്‍കൊണ്ടാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണം തടയാന്‍ 12 ഭൂഭാഗങ്ങളായി തിരിച്ചുള്ള പദ്ധതി വരുന്നു എന്നത് ജനങ്ങളെ പറ്റിക്കുകയാണ്.
നടപ്പാകാത്ത പദ്ധതികളുടെ പേരില്‍, പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ കളി തുടര്‍ന്നുകൊണ്ടിരിക്കുന്നു.ആന, പുലി, കാട്ടുപോത്ത് തുടങ്ങി വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവയെ നിയന്ത്രിക്കുന്നതിനുള്ള യാതൊരു നടപടിയും ഇല്ല. വനപാലകര്‍ക്കു ലഭിക്കുന്ന നിയമ സംരക്ഷണം പൊതുജനങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സ്വതന്ത്ര നിയമനിര്‍മാണം നടത്തണം. ജെല്ലിക്കെട്ട് വിഷയത്തില്‍ കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കാനായി കേന്ദ്രനിയമം നിലനില്‍ക്കെ തന്നെ സംസ്ഥാന തലത്തില്‍ സ്വതന്ത്ര നിയമനിര്‍മാണം നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. പി.എം അബ്ദുറഹിമാന്, രവീഷ് വളയം, ജോസ് കരിവേലി,സി.എം സദാശിവന്, പാപ്പച്ചന് കൂനന്തടം, പി.എ ചാക്കോ പിള്ളച്ചിറ, പി.എം. രാധാകൃഷ്ണന്, സുശാന്ത് വളയം, കെ.വി. പ്രസാദ്, ടി.എന്‍ അബ്ദുള്‍ നാസര്‍, സുനില്‍ പ്രകാശ്, സോജന് ആലക്കല്‍, ശരീഫ് വെളിമണ്ണ, സുജിത്ത് കറ്റോട്, റഫീഖ് പുതിയപാലം, സത്യേന്ദ്രന്‍, അസ്ലം കടമേരി, കമറുദ്ദീന് അടിവാരം എന്നിവര്‍ സംസാരിച്ചു.