അഗസ്ത്യന്‍മുഴിയിലും മണാശേരിയിലും വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്
1588693
Tuesday, September 2, 2025 7:45 AM IST
മുക്കം: മുക്കം നഗരസഭയിലെ മണാശേരിയിലും അഗസ്ത്യന്മുഴിയിലുമുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്ക്.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ സെന്റ് ജോസഫ്സ് ആശുപത്രിക്ക് സമീപം ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്ക് തലക്കും കാലിനും പരിക്കേറ്റു. ഇയാളെ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു അപകടം.
മണാശേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ടകാര്‍ സ്കൂട്ടറിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.