ബസ്ബേയില്‍ പാര്‍ക്ക് ചെയ്യാന്‍ പോലീസ് സഹായം തേടി കെഎസ്ആര്‍ടിസി
1588695
Tuesday, September 2, 2025 7:45 AM IST
കോഴിക്കോട്: ബാലുശേരിയിലേക്കു രാത്രികാലത്ത് ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വീസിന് റെയില്‍വേ സ്റ്റേഷനു മുന്‍വശം ബസ്ബേയില്‍ പാര്ക്കുചെയ്യാന് പോലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. റോഡരികില്‍ ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും പാര്‍ക്കുചെയ്യുകയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി താമരശേരി ഡിപ്പോ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തുനല്‍കിയത്.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 17 മുതല്‍ രാത്രികാലത്ത് ബാലുശേരിയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. രാത്രിയില്‍ ജനശതാബ്ദി ട്രെയിന്‍ വന്നതിനുശേഷം 11.10ന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
ബാലുശേരി വഴി താമരശേരിയിലേക്കാണ് സര്‍വീസ്. വൈകിയെത്തുന്ന യാത്രക്കാര്‍ക്ക് രാത്രി സര്‍വീസ് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്. കെഎസ്ആര്‍ടിസിക്കു നല്ല വരുമാനവും ലഭിക്കുന്നുണ്ട്. സര്‍വീസ് തുടങ്ങിയ ദിവസം തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ബസ് ഓടിയാല്‍ ഓട്ടോറിക്ഷകള്‍ക്ക് ഓട്ടം കുറയുമെന്നാണ് അവരുടെ പരാതി.
ജനശതാബ്ദി വരുന്ന സമയത്ത് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും റോഡരികല്‍ പാര്‍ക്കു ചെയ്യുകയാണ്. ഇതു കാരണം അവിടെ എത്തുന്ന കെഎസ്ആര്‍ടിസി ബസിന് ബസ് ബേയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മുടക്കുക എന്ന തന്ത്രമാണ് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സഹാച്യത്തിലാണ് ബസ്ബേയില്‍ കെഎസ്ആര്‍ടിസി ക്ക് പാര്‍ക്കുചെയ്ത് യാത്രക്കാരെ കയറ്റുന്നതിനു സൗകര്യം ഒരുക്കുന്നതിനു പോലീസ് കമ്മീഷണര്‍ക്കു കത്തുനല്കിയിട്ടുള്ളത്.