സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1588391
Monday, September 1, 2025 3:52 AM IST
തിരുവമ്പാടി: പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും ലിസ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലിസ ഹോസ്പിറ്റലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാന്പ് സംഘടിപ്പിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന ക്യാമ്പിൽ നിരവധി രോഗികൾ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിസ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം. മത്തായി അധ്യക്ഷത വഹിച്ചു. ലിസ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ.പി. അബ്ദുൾ റഷീദ് ക്യാമ്പിന് നേതൃത്വം നൽകി.
പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് ടി.ജെ. സണ്ണി, ലിസ പാലിയേറ്റീവ് കെയർ സെന്റർ പ്രസിഡന്റ് കെ.സി. മാത്യു കൊച്ചുകൈപ്പേൽ, ഡോ. കെ.പി. അബ്ദുൾ റഷീദ്, ഡോ. എം.കെ. രാജേന്ദ്രൻ, ജോളി ഉണ്ണ്യേപ്പിള്ളിൽ, ടി.ടി. തോമസ്, ലിസഹോസ്പിറ്റൽ മാനേജർ അനുസ്മിത സിറിയക്, നേഴ്സിംഗ് സൂപ്രണ്ട് ഷൈനി ജോസഫ്, അയോണ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.