വോട്ട് കൊള്ളയുടെ കേരള മോഡലിന് സിപിഎം ശ്രമം: സി.പി.എ. അസീസ്
1588395
Monday, September 1, 2025 3:53 AM IST
പേരാമ്പ്ര: ഇന്ത്യയെ നിലനിർത്തുന്നതിൽ അടിസ്ഥാനപരമായി പങ്കുവഹിക്കുന്ന ഭരണഘടനയെ തകർക്കുന്ന വൈറസായി ബിജെപിയുടെ നേതൃത്വത്തിലുള്ള വോട്ട് തട്ടിപ്പ് മാറുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കൃത്രിമത്വത്തിന് സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുകയാണ്. ഇതിനെതിരേ ജനാധിപത്യ വിശ്വാസികളും രാഷ്ട്ര സ്നേഹികളും പ്രതിരോധം തീർക്കണം.
ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
കൺവീനർ പിലാക്കാട്ട് ശങ്കരൻ, ഒ. മമ്മു, എം.കെ. സുരേന്ദ്രൻ, അബ്ദുൾ കരീം കോച്ചേരി, എൻ.ടി ഷിജിത്, എ.കെ. ഉമ്മർ, ആർ.പി. ശോഭിഷ്, എ. ബാലകൃഷ്ണൻ, ഇ.കെ സുബൈദ, പി. മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു.