ലുലു ഷോപ്പ് ആന്‍ഡ് വിന്: ബംബര്‍ സമ്മാനം കാരപ്പറമ്പ് സ്വദേശി സഫാനയ്ക്ക്
1588689
Tuesday, September 2, 2025 7:36 AM IST
കോഴിക്കോട്: കഴിഞ്ഞ ജൂലൈയില്‍ ലുലുമാളില്‍ നടത്തിയ ലുലു ഷോപ്പ് ആന്‍ഡ് വിന്നിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി പി.എം. സഫാന ബംബര്‍ സമ്മാനമായ ടൊയോട്ട ഗ്ലാന്‍സ കാര്‍ സ്വന്തമാക്കി.
മെഗാ സമ്മാനമായ പ്ലേസ്റ്റേഷന്‍ കണ്‍സോള്‍ കൊടുവള്ളി സ്വദേശി പി.ടി. മുഹമ്മദ് യാസിറും എരഞ്ഞിപ്പാലം സ്വദേശി നിലേയ ഇസ്മയിലും മാങ്കാവ് സ്വദേശി സുമിയും കരസ്ഥമാക്കി. ഗ്രാന്‍ഡ് പ്രൈസായ ഡയമണ്ട് മോതിരം പുതിയറ സ്വദേശി വിവേക്, ബേപ്പൂര്‍ സ്വദേശി ഗിരീഷ്, മാങ്കാവിലെ ഷാജു സലീം എന്നിവര്‍ക്ക് ലഭിച്ചു. ആഴ്ചകളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാര്‍ഡിന് എ.പി. സഹ്വാന്, റംസിയ, നസീഫ്, സനല്‍ എന്നിവര്‍ അര്‍ഹരായി.