ഓണം കളറാക്കാന്‍ നാട്ടിലെങ്ങും ചന്തകള്‍
1588690
Tuesday, September 2, 2025 7:45 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച പഴം പച്ചക്കറി ഓണചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.കെ. ശശി, കാര്‍ഷിക വികസന സമിതി മെമ്പര്‍മാരായ ബേബി കാപ്പുകാട്ടില്‍, പി.പി. രഘുനാഥ്, വി.വി. കുഞ്ഞിക്കണ്ണന്, കൃഷി ഓഫീസര്‍ രശ്മി നായര്‍, കൃഷി അസിസ്റ്റന്റുമാരായ ഇ. ലിനൂപ്, എം.സി. ബീന, കര്‍ഷകരായ പാപ്പച്ചന് കൂനംതടം, എ.ജി. രാജന്, ദേവസ്യ കുംബ്ലാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹോര്‍ട്ടികോര്‍പ്, കര്‍ഷകര്‍ എന്നിവരില്‍ നിന്നു സംഭരിക്കുന്ന പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും ചന്തയില്‍ ലഭിക്കും. ചന്ത നാലിന് സമാപിക്കും.
കൂരാച്ചുണ്ട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂരാച്ചുണ്ട് കൃഷിഭവന് "ഓണം സമൃദ്ധി 2025 കര്‍ഷക ചന്ത' കൂരാച്ചുണ്ട് എ- ഗ്രേഡ് പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തില്‍ ആരംഭിച്ചു. ചന്തയുടെ ബ്ലോക്ക്തല ഉദ്ഘാടനം ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിര്‍വഹിച്ചു.
ഓണകിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി.കെ.ഹസീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സി തോമസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആന്റണി പുതിയകുന്നേല്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമിലി ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡാര്‍ലി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ ആന്‍സമ്മ ജോസഫ്, കൃഷി ഓഫീസര്‍ പി.പി. രാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോടഞ്ചേരി: വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ കോടഞ്ചേരി സ്വാശ്രയ യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷക ഓണച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.ജില്ലാ കൗണ്‍സില്‍ അംഗം ഷാജികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജമീല, സൂസന് വര്‍ഗീസ്, വാസുദേവന്‍ ഞാറ്റുകാലായില്‍, ലിസി ചാക്കോ, ചിന്ന അശോകന്, ബീന ജേക്കബ്, ജയേഷ് ജേക്കബ്, അനിതകുമാരി, സണ്ണി കരിക്കൊമ്പില്, സണ്ണി രാമറ്റത്തില്‍, പള്ളത്ത് വക്കച്ചന്, റോബര്‍ട്ട് അറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
കോടഞ്ചേരി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോടഞ്ചേരി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച പഴം പച്ചക്കറി ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൂസന് വര്‍ഗീസ്, എ.അപര്‍ണ, വാസുദേവന്‍ ഞാറ്റുകാലായില്‍, ലിസി ചാക്കോ, ചിന്ന അശോകന്, ബിന്ദു ജോര്‍ജ്, അനിതാകുമാരി എന്നിവര്‍ സംബന്ധിച്ചു.