പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി മാതൃക: കേന്ദ്ര മന്ത്രി ഡോ. രാജ് ഭൂഷന് ചൗധരി
1588384
Monday, September 1, 2025 3:42 AM IST
കോഴിക്കോട്: കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെയുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അവലംബിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളാണ് പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി കഴിഞ്ഞ നാല് വര്‍ഷമായി ചെയ്യുന്നതെന്ന് കേന്ദ്ര ജല വിഭവ സഹമന്ത്രി ഡോ. രാജ് ഭൂഷന് ചൗധരി.
പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയുടെ 12-ാം വാര്‍ഷിക പൊതുയോഗം കോഴിക്കോട് മറീന കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാര്‍ദ്ധന്‍ സിംഗ് സിഗ്രിവാള്‍ എംപി, സിനിമ താരം മമത മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പ്രൈഡ് ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റി ചെയര്മാന് ഡോ. എന്‍. സായ്റാം അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സൊസൈറ്റി സിഇഒ ശൈലേഷ് സി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സൊസൈറ്റിയുടെ ലാഭ വിഹിതം മെമ്പര്‍മാര്‍ക്ക് ഡിവിഡന്റായി പ്രഖ്യാപിച്ചു.