കോടഞ്ചേരി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം
1588699
Tuesday, September 2, 2025 7:45 AM IST
കോടഞ്ചേരി: കോടഞ്ചേരി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പത്താമത് എട്ടുനോമ്പാചരണത്തിന് കൊടിയേറി. ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. താമരശേരി രൂപതയിലെ ഏക മരിയന്‍ തീർഥാടന കേന്ദ്രമാണിത്.
എട്ടുവരെ ദേവാലയത്തില്‍ എല്ലാദിവസവും രാവിലെ ആറിനും 11നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ എട്ടു നോമ്പാചരണത്തോടനുബന്ധിച്ച് ഫാ. ജോസഫ് പുത്തന്‍പുര, ഫാ. ജോണ്‍ വാഴപ്പനടിയില് എന്നിവരുടെ നേതൃത്വത്തിലുള്ള ധ്യാനം ഉണ്ടാകും. ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ഉണ്ടായിരിക്കും.