കെഎസ്എസ്പിയു നോട്ടെണ്ണല്‍ മെഷീന് സംഭാവന ചെയ്തു
1588700
Tuesday, September 2, 2025 7:45 AM IST
കൂരാച്ചുണ്ട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെഎസ്എസ്പിയു) കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി കൂരാച്ചുണ്ട് സബ്ട്രഷറിയ്ക്ക് നോട്ടെണ്ണല്‍ മെഷീന് സംഭാവന ചെയ്തു.
യൂണിറ്റ് സെക്രട്ടറി കെ.എ. ചാക്കോച്ചന് സബ്ട്രഷറി ഓഫീസര്‍ സോമശേഖരന്‍ മെഷീൻ കൈമാറി. എം.സി. ജോയ് മറ്റത്തില്‍, ബാവോസ് മാത്യു, ജോസ് ജോസഫ് കിഴക്കുംപുറം, എം.സി അന്ന വടക്കേടത്ത്, മാത്യു പുല്‍പ്ര, കുഞ്ഞബ്ദുള്ള തച്ചോളി, ഏബ്രഹാം മണലോടി, വി.സി. ജോണി വെട്ടുകല്ലുംപുറത്ത്, ജോര്‍ജ് കുഴിമറ്റം എന്നിവര്‍ പങ്കെടുത്തു.