വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം
1588392
Monday, September 1, 2025 3:52 AM IST
കോഴിക്കോട്: കേരള സംസ്ഥാന സ്പോര്‍ട്സ് ആക്ട് 2000 പ്രകാരം വിവിധ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ഓഫീസില്‍ ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും/ ആക്ഷേപങ്ങളും സെപ്തംബര്‍ മൂന്ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.
അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ എട്ടിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല - സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇലക്ഷന് ഭരണാധികാരി അറിയിച്ചു.