‘മാവേലിക്കസ് 2025’: കോഴിക്കോടിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാവും
1588385
Monday, September 1, 2025 3:51 AM IST
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം "മാവേലിക്കസ് 2025' ന് ഇന്ന് തുടക്കമാവും. വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. സര്‍ഗാലയിലെ പ്രവേശന ഫീസ് ഒഴികെ എല്ലാ വേദികളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വേദികളിൽ വൈകീട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക.
സെപ്റ്റംബർ ഒന്ന്
ഉദ്ഘാടന ചടങ്ങിന് ശേഷം കോഴിക്കോട് ബീച്ചില്‍ രാജസ്ഥാനി നാടോടി ബാന്‍ഡായ മംഗാനിയാര്‍ സെഡഷന്‍ പരിപാടി അരങ്ങേറും.
ലുലു മാൾ: ഡാബ്സി, ശക്തി ശ്രീ ഗോപാലൻ സംഗീത പരിപാടി
ബേപ്പൂർ ബീച്ച്: ജോബ് കുര്യൻ സംഗീത പരിപാടി
സർഗാല: രാജലക്ഷ്മി ആൻഡ് സുദീപ് സംഗീത പരിപാടി
സെപ്റ്റംബർ രണ്ട്
കോഴിക്കോട് ബീച്ച്: ആൽമരം ബാൻഡ്
ലുലു മാൾ: കെ.എസ്. ചിത്രയുടെ സംഗീത പരിപാടി
ബേപ്പൂർ ബീച്ച്: ശ്രീനിവാസ് സംഗീത പരിപാടി
സർഗാലയ: വിനീത് ശ്രീനിവാസൻ സംഗീത പരിപാടി
ടൗൺ ഹാൾ: നാടകം: എം.ടി. എഴുത്തിന്റെ ആത്മാവ്.
സെപ്റ്റംബർ മൂന്ന്
കോഴിക്കോട് ബീച്ച്: നവ്യ നായർ ഡാൻസ് ഷോ
ലുലു മാൾ: മസാല കോഫി, ഹനാൻ ഷാ മ്യൂസിക് ഷോ
ബേപ്പൂർ ബീച്ച്: ആശാ ശരത് ഡാൻസ് ഷോ
സർഗാലയ: ബിജിപാൽ നയിക്കുന്ന സംഗീത പരിപാടി
ഭട്ട് റോഡ് ബീച്ച്: ദേവരാജൻ മെഗാ ഷോ
മാനാഞ്ചിറ: മുടിയേറ്റ്, തിരുവാതിരക്കളി
കുറ്റിച്ചിറ: ബാപ്പു വെള്ളിപ്പറമ്പ് നയിക്കുന്ന മാപ്പിളപ്പാട്ട്
തളി: ഗായത്രി മധുസൂദനൻ നയിക്കുന്ന ഒറ്റ ബൈ തുടിപ്പ്
ടൗൺ ഹാൾ: നാടകം- തങ്കനാട്ടം, എസ്കേപ്പ്.
സെപ്റ്റംബർ നാല്
കോഴിക്കോട് ബീച്ച്: ഖവാലി ബ്രദേർസ്
ലുലു മാൾ: റാപ്പർ റഫ്താർ ഷോ
ബേപ്പൂർ ബീച്ച്: ഷങ്ക ട്രൈബ് ആൻഡ് ഡി ജെ ജാസ്
സർഗാലയ: ഷഹബാസ് അമൻ സംഗീത പരിപാടി
ഭട്ട് റോഡ് ബീച്ച്: അതുൽ നറുകര ബാന്‍ഡ്
മാനാഞ്ചിറ: വനിത ശിങ്കാരിമേളവും ട്രൈബൽ പെർഫോമൻസും
കുറ്റിച്ചിറ: നയാഗ്രയുടെ മാപ്പിളപ്പാട്ട്
ടൗൺ ഹാൾ: നാടകം - മിഠായിത്തെരുവ്
സെപ്റ്റംബർ അഞ്ച്
കോഴിക്കോട് ബീച്ച്: ക്യൂബോ ഇറ്റലി ആൻഡ് ദേവധൂതർ
ലുലു മാൾ: ജൊനിത ഗാന്ധിയുടെ മ്യൂസിക് ഷോ
ബേപ്പൂർ ബീച്ച്: യോഗി ശേഖർ സംഗീത പരിപാടി
സർഗാലയ: ഊരാളി സംഗീത പരിപാടി.
സെപ്റ്റംബർ ആറ്
കോഴിക്കോട് ബീച്ച്: ക്യൂബോ ഇറ്റലി, പാരിസ് ലക്ഷ്മി
ലുലു മാൾ: സിദ് ശ്രീറാം
ബേപ്പൂർ ബീച്ച്: റിമ കല്ലിങ്കൽ നയിക്കുന്ന ഡാൻസ് ഷോ
സർഗാലയ: ജാസി ഗിഫ്റ്റ് സംഗീത പരിപാടി
ഭട്ട് റോഡ് ബീച്ച്: കുടുംബശ്രീയുടെ മെഗാ പരിപാടി
മാനാഞ്ചിറ: നാടൻ പാട്ട്
ടൗൺ ഹാൾ: നിഴൽപ്പാവക്കൂത്ത്
സെപ്റ്റംബർ ഏഴ്
കോഴിക്കോട് ബീച്ച്: ഷാൻ റഹ്മാൻ ഷോ
ലുലു മാൾ: ചിന്മയി നയിക്കുന്ന സംഗീത പരിപാടി
ബേപ്പൂർ ബീച്ച്: അഭയ ഹിരണ്മായി, നഞ്ചിയമ്മ സംഗീത പരിപാടി
സർഗാലയ: കണ്ണൂർ ഷെരീഫ് ആൻഡ് കൊല്ലം ഷാഫി നയിക്കുന്ന സംഗീത പരിപാടി.