സമുദായ സര്‍ട്ടിഫിക്കറ്റ് വിഷയം: ആര്‍ച്ച് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
1588383
Monday, September 1, 2025 3:42 AM IST
കോഴിക്കോട്: ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനായി വ്യക്തമായ ഉത്തരവ് സര്‍ക്കാർ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്തയുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കോഴിക്കോട് അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ജന്സന് പുത്തന്‍വീട്ടില്‍ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.