"കാരണവര്‍ക്കൂട്ടം' വയോജന സംഗമം സംഘടിപ്പിച്ചു
1588703
Tuesday, September 2, 2025 7:45 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ സംഘടിപ്പിച്ച "കാരണവര്‍ക്കൂട്ടം' വയോജനസംഗമം ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. കെ. സത്യന് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ അജിത്, ഇന്ദിര, കൗണ്‍സിലര്‍ രമേശന്, വത്സരാജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ മോനിഷ, കെ.കെ. അനുഷ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.കെ. റുഫീല പദ്ധതി വിശദീകരിച്ചു. വാര്‍ഷിക പദ്ധതിയില്‍നിന്ന് 75,000 രൂപ വകയിരുത്തിയ പദ്ധതികൊണ്ട് വയോജനങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസമാണ് ലക്ഷ്യമിടുന്നത്.കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, വയോജന അവാര്‍ഡ് എന്നിവ ലഭിച്ച മുചുകുന്ന് പത്മനാഭന് ഓട്ടന്തുള്ളല് അവതരിപ്പിച്ചു.