വയോജനങ്ങള്‍ക്കായി "സൊറക്കൂട്ടം' ഒരുക്കി കൊടിയത്തൂര്‍ പഞ്ചായത്ത്
1588698
Tuesday, September 2, 2025 7:45 AM IST
മുക്കം: വയോജനങ്ങള്‍ക്ക് മനസ് തുറന്ന് കുശലം പറയാനും ആഹ്ലാദിക്കാനും അവസരമൊരുക്കി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കിയ "സൊറക്കൂട്ടം' വയോജന സംഗമം വേറിട്ട അനുഭവമായി മാറി.
പുറംലോകം തന്നെ അന്യമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവിതത്തിന്റെ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായിരുന്നു കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൊറക്കൂട്ടം. ഒരു പകല്‍ നീണ്ടുനിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടുപാടിയും അവര്‍ ആഘോഷമാക്കുകയായിരുന്നു. കൊടിയത്തൂര്‍ ജിഎംയുപി സ്കൂളില്‍ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബാബു പൊലുകുന്നത്ത്, ആയിഷ ചേലപ്പുറത്ത്, വാര്‍ഡ് മെമ്പര്‍മാരായ വി. ഷംലുലത്ത്, ടി.കെ. അബൂബക്കര്‍, യുപി മമ്മദ്, മജീദ് റിഹ്ല, എം.ടി. റിയാസ്, കെ.ജി. സിനത്ത്, ഫാത്തിമ നാസര്‍, പഞ്ചായത്ത് സെക്രട്ടറി ഒ.എ. ആന്‍സു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അറഫ, ആര്.പി. മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.