കൂടരഞ്ഞിയില്‍ കർഷകചന്ത
1588909
Wednesday, September 3, 2025 5:30 AM IST
കൂടരഞ്ഞി: പഞ്ചായത്ത് കൃഷിഭവന്റെ "ഓണസമൃദ്ധി 2025' കർഷകചന്ത ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് തുടങ്ങിയവർ പങ്കെടുത്തു. നാല് വരെ ചന്ത ഉണ്ടാകും.