ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി വേണം: റസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍
1589176
Thursday, September 4, 2025 5:29 AM IST
കോഴിക്കോട് : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാനും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് റസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വര്‍ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിനെതിരെ ഫലപ്രദമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 16 ന് സിവില്‍ സ്റ്റേഷന് മുന്നില്‍ ശ്രദ്ധ ക്ഷണിക്കല്‍ പരിപാടി നടത്താന്‍ തീരുമാനിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഹൈസ്കൂള്‍, യു പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഹാത്മാ ഗാന്ധി ക്വിസ് മത്സരം നടത്തും.
ജില്ലാ പ്രസിഡണ്ട് എം.കെ ബീരാന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.രാധാകൃഷ്ണന്, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ രാജേഷ്, ടി.എം ബാലകൃഷ്ണന്, കെ.സി രവീന്ദ്രനാഥ്, എം.പി രാമകൃഷ്ണന്,
സണ്ണി മാത്യു കൂഴാംപാല, അഡ്വ. എ.കെ ജയകുമാര്‍, കെ.വി ഷാബു, വി.സത്യനാഥന്, ശ്രീജ സുരേഷ്, പി.പി നാസര്‍, സുഷാന്ത് പൊറ്റക്കാട്ട്, ആര്.എം സക്കറിയ, സണ്ണി പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.