ഗവർണറെ കേന്ദ്രം തിരിച്ച് വിളിക്കണം: കേരള കോൺഗ്രസ് - എം
1589182
Thursday, September 4, 2025 5:29 AM IST
തിരുവമ്പാടി: വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് കേരള കോൺഗ്രസ്-എം തിരുവമ്പാടി മണ്ഡലം നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് റോബിൻസ് തടത്തിൽ അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ -എം ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ഫൈസൽ ചാലിൽ, ദിനിഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, സുബിൻ തയ്യിൽ, ബിജു പുളിയാശേരി എന്നിവർ പ്രസംഗിച്ചു.