കെസിവൈഎം ഓണാഘോഷം സംഘടിപ്പിച്ചു
1589432
Friday, September 5, 2025 5:03 AM IST
കൂരാച്ചുണ്ട്: കെസിവൈഎം കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ "ഏത് മൂഡ് ഓണം മൂഡ്' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സിസ്റ്റർ ആൻസെലിറ്റ് എസ്എച്ച് അധ്യക്ഷത വഹിച്ചു. പള്ളി അങ്കണത്തിൽ പൂക്കളം തീർത്തു. വിവിധ കലാപരിപാടികളും മാതൃവേദി അംഗങ്ങൾ തിരുവാതിരയും അവതരിപ്പിച്ചു.
അമൽ ചിറ്റക്കാട്ടുകുഴി, ജോസ്വിൻ കടുകന്മാക്കൽ, അവീൻ വെട്ടിക്കുഴി, ബിബിൻ വാഴയിൽ, അബിൻ ചോരപ്പുള്ളിയിൽ, അമൽ ചോരപ്പുള്ളിയിൽ, ആൽഡ്രിൻ പള്ളിപ്പുറം, ആൻസിയ നടുവത്താനിയിൽ, അനുപം ജോസ് കാനാട്ട്, ആഞ്ചലോ പൊതിയിട്ടേൽ, ദർശൻ കാനാട്ട് എന്നിവർ നേതൃത്വം നൽകി.