സാക്ഷരതാ ക്ലാസ് ഉദ്ഘാടനം
1589183
Thursday, September 4, 2025 5:33 AM IST
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ "ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ കൊടക്കാട്ടുപാറ മേലെ പൊന്നാങ്കയം ആദിവാസി ഉന്നതിയില്‍ സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സന് നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ കെ.ഡി. ആന്റണി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, സാക്ഷരതാ പ്രേരക് കെ. സജന, റിസോഴ്സ്പേഴ്സണ്‍ സോന ഡോണി, എസ്ടി പ്രമോട്ടര്‍ സി. ശ്യാം കിഷോര്‍, അങ്കണവാടി വര്‍ക്കര്‍ ടി. എം. മിനിമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ സാക്ഷരതാ മിഷന് നടത്തുന്ന ദേശീയ സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായാണ് ക്ലാസ് ആരംഭിച്ചത്. അല്‍ഫോന്‍സാ കോളജ് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ ഉല്ലാസ് പദ്ധതി വിവരശേഖരണം നടത്തിയത്.