കാട്ടുപന്നികൾ കപ്പകൃഷി നശിപ്പിച്ചു
1589175
Thursday, September 4, 2025 5:29 AM IST
കൂരാച്ചുണ്ട്: കാട്ടുപന്നികൾ വ്യാപകമായി കപ്പകൃഷി നശിപ്പിച്ചു. പഞ്ചായത്ത് മൂന്നാം വാർഡ് പൂവ്വത്തുംചോലയിലെ കർഷകൻ നടുക്കണ്ടിപറമ്പിൽ ദാമോദരൻ നട്ടു പരിപാലിച്ചുവന്ന 250 ചുവട് കപ്പയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
വൻ തുക മുടക്കി കൃഷിചെയ്തു വന്നതാണിത്. ഈ മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കൃഷികൾ ഒന്നുംതന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.
കാലങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും ഇവയെ ഉന്മൂലനം ചെയ്യാൻ വനംവകുപ്പ് ശാശ്വതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
നഷ്ടപരിഹാര തുക നൽകാൻ വനം വകുപ്പ് തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.