വോട്ട് അട്ടിമറി; യുഡിഎഫ് പ്രകടനം നടത്തി
1589431
Friday, September 5, 2025 5:03 AM IST
കൂടരഞ്ഞി: വോട്ട് മോഷണത്തിനെതിരേ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ച് കൂടരഞ്ഞി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി.
വോട്ടർ പട്ടികയിൽ ക്രമക്കേടു നടത്തി അധികാരത്തിലെത്തിയതാണ് മോദി സർക്കാരെന്ന് യോഗം ഉദ്ഘാടനം ദിനേശ് പെരുമണ്ണ പറഞ്ഞു. ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.