തി​രു​വ​മ്പാ​ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തി​രു​വ​മ്പാ​ടി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "തി​രു​വോ​ണം ഫെ​സ്റ്റ് 2025' എ​ന്ന പേ​രി​ൽ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി അ​നു​രാ​ഗ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.

മ​റ്റ് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​ക​ളോ​ട് കി​ട​പ​ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ വ്യാ​പാ​രി​ക​ൾ ഘോ​ഷ​യാ​ത്ര അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജീ​ജി കെ. ​തോ​മ​സ്,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ജോ​ൺ, സിം​ഗാ​ർ ഗ​ഫൂ​ർ, മു​നീ​ർ, ജോ​ജു സൈ​മ​ൺ, ഷം​സു​ദ്ധീ​ൻ, അ​ന​സ് ഷൈ​ൻ, അ​നൂ​പ് സാ​ഗ​ർ, നി​ധി​ൻ ജോ​യ്, സു​ജ​ൻ കു​മാ​ർ, ഇ.​ജെ. പീ​റ്റ​ർ, ഗീ​രീ​ഷ്, ഒ.​ടി. ഡൊ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.