സ്പെഷൽ വിലക്കുറവുമായി മൈജി ഉത്രാടപ്പാച്ചിൽ സെയിൽ
1589167
Thursday, September 4, 2025 5:12 AM IST
കോഴിക്കോട്: ഉത്രാടം നാളിൽ ഹോം അപ്ലയൻസസുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകളിലും 75 ശതമാനംവരെ വിലക്കുറവും സ്പെഷൽ ഓഫറുകളുമായി മൈജിയുടെ 24 മണിക്കൂർ ഉത്രാടപ്പാച്ചിൽ സ്പെഷൽ സെയിൽ തുടങ്ങി. എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ഇന്ന് ഉത്രാടപ്പാച്ചിൽ സെയിൽ നടക്കുന്നുണ്ട്. മൈജി ഓണം മാസ് ഓണം സീസൺ മൂന്നിലെ ഏറ്റവും പ്രധാന ദിനമാണ് ഉത്രാടം നാൾ.
ഓണത്തിന്റെ ആവേശം ഏറ്റവും കൂടി നിൽക്കുന്ന ഉത്രാട ദിനത്തിൽ മറ്റെവിടുത്തേക്കാളും എല്ലാ ഉത്പന്നങ്ങളിലും ഏറ്റവും കൂടുതൽ ഡിസ്കൗണ്ടുകൾ, ഏറ്റവും കൂടുതൽ സ്പെഷ്യൽ സമ്മാനങ്ങൾ, കൂടുതൽ ഫിനാൻസ് ഓഫറുകൾ, പഴയ ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസ്, ബ്രാൻഡുകൾ നൽകുന്ന സമ്മാനങ്ങൾ എന്നിവ ലഭിക്കും.
ലോകോത്തര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ആക്സസറികൾ, മീഡിയ ഗാഡ്ജറ്റുകൾ, ടീവികൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയിൽ ഏറ്റവും കുറഞ്ഞ വിലകളും ഓഫറുകളുമാണ് ഉത്രാടപ്പാച്ചിലിലൂടെ മൈജി പ്രഖ്യാപിച്ചിട്ടുള്ളത്.
ആകെ 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഓണം സീസൺ മൂന്നിലൂടെ നൽകുന്നത്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് കാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ,
ദിവസേന നറുക്കെടുപ്പില്ലാതെ സ്ക്രാച്ച് ആൻഡ് വിൻ കാർഡുകളിലൂടെ ഉത്പന്നവിലയുടെ നാല് മുതൽ നൂറ് ശതമാനം വരെ ഡിസ്കൗണ്ട് അല്ലെങ്കിൽ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, പാർട്ടി സ്പീക്കർ, സ്മാർട്ട്ഫോൺ തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 45 ദിവസങ്ങൾക്കുള്ളിൽ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്യും.