വോട്ടർ പട്ടികയിൽ അട്ടിമറി : പുറമേരി പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് പ്രതിഷേധം
1589177
Thursday, September 4, 2025 5:29 AM IST
നാദാപുരം: പുറമേരി പഞ്ചായത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ചെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം.
പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നാം വാർഡിലും ഒന്പതാം വാർഡിലും നിന്നുള്ള നിരവധി യുഡിഎഫ് പിന്തുണയുള്ള വോട്ടർമാരെ സിപിഎം ഒത്താശയോടെ മറ്റ് വാർഡുകളിലേക്ക് മാറ്റിയെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.
വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ടി. കുഞ്ഞിക്കണ്ണൻ, പി. അജിത്, കെ. സജീവൻ, കപ്ലിക്കണ്ടി മജീദ്, കെ. സൂപ്പി, മുഹമ്മദ് പുറമേരി, പനയുള്ള കണ്ടി മജീദ്, ചിറയിൽ മൂസഹാജി, ഷംസു മടത്തിൽ, കെ.എം. സമീർ, അജയൻ പുതിയോട്ടിൽ, എൻ.കെ. അലിമത്ത്, ബീന കല്ലിൽ, സമീറ കൂട്ടായി, റീത്ത കണ്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.