നളന്ദ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു
1589169
Thursday, September 4, 2025 5:12 AM IST
കോഴിക്കോട്: പ്രാചീന ഭാരതത്തിലുണ്ടായിരുന്ന നളന്ദ വിശ്വവിദ്യാലയത്തിന്റെ ഓര്മ നിലനിര്‍ത്തുന്നതിനു ഡിസംബറില്‍ ബിഹാറിലെ രാജ്ഗീറില്‍ നളന്ദ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുമെന്ന് ആര്‍ക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ്, ഫെസ്റ്റില്‍ ഡയറക്ടര്‍ ഗംഗാകുമാര് എന്നിവര്‍ അറിയിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ട് ചര്‍ച്ചാപരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായിരുന്നു.മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗോഹതി എന്നിവിടങ്ങളിലും ചര്‍ച്ചാ സമ്മേളനങ്ങള്‍ നടക്കും.
കേന്ദ്ര സര്‍ക്കാരും ബിഹാര്‍ സര്‍ക്കാറും സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സാഹിത്യം, ചരിത്രം എന്നിവയ്ക്കു പുറമേ സംഗീത പരിപാടികളും ഫെസ്റ്റിവലില്‍ ഉണ്ടാവും. ഫെസ്റ്റില്‍ ചെയര്മാന് പി.ആലിയ, ഡോ. ബാലകൃഷ്ണന്, ഡോ. അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.