നാടന്‍ ചാരായവുമായി പിടിയില്‍
1589435
Friday, September 5, 2025 5:03 AM IST
താമരശേരി: അഞ്ചു ലിറ്റര്‍ നാടന്‍ ചാരായവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട് - കാരക്കണ്ടി റോഡില്‍ വച്ച് കാരക്കണ്ടി കെ.കെ. പെരവകുട്ടി (55)യെയാണ് പിടികൂടിയത്.
എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്സൈസ് സര്‍ക്കിളിലെ പ്രവന്റിവ് ഓഫീസര്‍ ഗിരീഷും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.