സർഗശേഷി പ്രദർശന വിപണന മേള സമാപിച്ചു
1588908
Wednesday, September 3, 2025 5:30 AM IST
കോഴിക്കോട്: വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചു നടത്തിയ ‘സർഗശേഷി പ്രദർശന വിപണന മേള’ സമാപിച്ചു. സമാപന ദിനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവർ സിഎസ്ഐ ഹാളിൽ സന്ദർശനം നടത്തി.
പ്രദർശന മേളയിൽ പങ്കെടുത്തവർക്ക് എല്ലാ വിജയവും ആർച്ച് ബിഷപ് നേർന്നു. ഭിന്നശേഷിയുള്ളവർ നിർമിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച 20 സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. മേളയുടെ സമാപന ചടങ്ങ് കോഴിക്കോട് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മലബാർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ സിഇഒ കോളിൻ ജോസഫ്, കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് റീജ, യുഎൽ കെയർ നായനാർ സദനം അഡ്വൈസറി കൗൺസിൽ മെമ്പർ സി.വി. സന്തോഷ് എന്നിവർ പങ്കെടുത്തു. മേളയിൽ പങ്കെടുത്തവരെ ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.