ഓണസമൃദ്ധി വിപണി ജില്ലാതല ഉദ്ഘാടനം
1588705
Tuesday, September 2, 2025 7:45 AM IST
കോഴിക്കോട്: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന "ഓണസമൃദ്ധി 2025' പഴം-പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ ഏറ്റുവാങ്ങി ഇ.കെ. വിജയന് എംഎല്‍എ നിര്‍വഹിച്ചു.
എടച്ചേരി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ടി.പി. അബ്ദുൾ മജീദ് പദ്ധതി വിശദീകരിച്ചു.
ആദ്യവില്‍പ്പന തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. അരവിന്ദാക്ഷന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം. രാജന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. വിദ്യ, രാജന് കൊല്ലൊത്ത്, എൻ. നിഷ, ഷീമ വള്ളില്‍, ടി.വി. ഗോപാലന്, സി. സുരേന്ദ്രന്, ഗംഗാധരന് പാച്ചാക്കര, എം.എം. അശോകന്, കൃഷി ഓഫീസര്‍ ജിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.
നാടന്‍ പച്ചക്കറികളും കേരളഗ്രോ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും നാളികേര വികസന കോര്‍പറേഷന്റെ വെളിച്ചെണ്ണയും എഫ്പിഒകളുടെ മറ്റുല്‍പ്പന്നങ്ങളും ഓണവിപണിയില്‍ ലഭ്യമാകും. കര്‍ഷകരില്‍നിന്ന് പച്ചക്കറികളും വാഴക്കുലയും വിപണി വിലയേക്കാള്‍ അധികനിരക്കില്‍ സംഭരിച്ച് കുറഞ്ഞ നിരക്കിലാണ് പച്ചക്കറിച്ചന്തയില്‍ ലഭ്യമാക്കുന്നത്.