കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി
1588388
Monday, September 1, 2025 3:52 AM IST
കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷനും കോർപറേഷൻ സിഡിഎസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണമേളയ്ക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം കോർപറേഷൻ മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു. പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ 25 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.
ഓണവിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്പന്നങ്ങള് ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. സെപ്റ്റംബർ നാല് വരെയാണ് മേള. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത, അസി. ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ. സുശീല, ജില്ലാ പ്രോഗ്രാം മാനേജർ എ. നീതു, കുടുംബശ്രീ കോർപറേഷൻ പ്രോജക്ട് ഓഫീസർ എസ്. ഷജീഷ്, കോർപറേഷൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ അംബിക, ശ്രീജ, ജാസ്മിൻ, സിറ്റി മിഷൻ മാനേജർ എം.പി. മുനീർ തുടങ്ങിയവർ പങ്കെടുത്തു.