വികസന സന്ദേശ ഗ്രാമയാത്ര സമാപിച്ചു
1588696
Tuesday, September 2, 2025 7:45 AM IST
മുക്കം: കാരശേരി പഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിക്കുന്നതിനായി യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ സമാപിച്ചു കെ.കോയ ക്യാപ്റ്റനും സമാന് ചാലൂളി വൈസ് ക്യാപ്റ്റനായും നടത്തിയ യാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
എ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി നിര്‍വാഹക സമിതിയംഗം എം.ടി. അഷ്റഫ്, അബ്ദു കൊയങ്ങോറന്‍, സലാം തേക്കുംകുറ്റി, ടി.എം.ജാഫര്‍, എം.ടി. സൈത് ഫസല്‍, ജോസ് പാലിയത്ത്, സുനിത രാജന്, ജംഷിദ് ഒളകര, പി. പ്രേമദാസന്, അഡ്വ. മുഹമ്മദ് ദിശാല്‍, നൗഷാദ് വീച്ചി, സത്യന് മുണ്ടയില്‍, ശാന്താദേവി മൂത്തേടത്ത്, ആമിന എടത്തില്‍, റുഖിയ്യ റഹീം, ആമിന ബാനു, ഷൈനാസ് ചാലൂളി, നടുക്കണ്ടി അബൂബക്കര്‍, സാദിഖ് കുറ്റിപ്പറമ്പില്‍, ഗസീബ് ചാലൂളി, തനുദേവ് കൂടാംപൊയില്‍ എന്നിവര്‍ സംസാരിച്ചു.