ഓണം വിപണനമേള: ഘോഷയാത്ര നടത്തി
1588393
Monday, September 1, 2025 3:52 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേളയോടനുബന്ധിച്ച് കൂരാച്ചുണ്ട് ടൗണിൽ ഘോഷയാത്ര നടത്തി.
സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ ഹസീന, പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ഡാർളി ഏബ്രഹാം, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.