കോ​ഴി​ക്കോ​ട്: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷി​ത ബോ​ട്ട് സ​ര്‍​വീ​സ് ഒ​രു​ക്കു​ന്ന​തി​ന് എ​ല്ലാ ബോ​ട്ടു​ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട് ഓ​ഫ് ര​ജി​സ്ട്രി അ​റി​യി​ച്ചു.

ബോ​ട്ടു​ക​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, സാ​ധു​വാ​യ ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ​ര്‍​വേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍​ഷ്വ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നി​യ​മാ​നു​സൃ​ത രേ​ഖ​ക​ള്‍ എ​ന്നി​വ ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​വാ​ന്‍ പാ​ടി​ല്ല. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ എ​ല്ലാ യാ​ത്ര​ക്കാ​രും ധ​രി​ക്ക​ണം. ബോ​ട്ട് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണം. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മേ ജ​ല​യാ​നം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ പാ​ടു​ള്ളൂ.

ഓ​രോ ജ​ല​യാ​ന​ത്തി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണം യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ പാ​ടു​ള്ളൂ. ഇക്കാര്യം ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും സ​ഞ്ചാ​രി​ക​ള്‍​ക്ക് കാ​ണ​ത്ത​ക്ക​വി​ധം രേ​ഖ​പ്പെ​ടു​ത്തി പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഓ​രോ യാ​ത്ര​യ്ക്കും മു​ന്‍​പാ​യി ജ​ല​വാ​ഹ​ന​ത്തി​ന്‍റെ സു​ര​ക്ഷ, പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചില്ലെങ്കിൽ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.